എരുമേലി: എരുമേലി ടൗണിലെ വിവിധ കടകളിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം പിടിയിൽ. ( പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരടക്കമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുക്കാൻ കഴിയില്ല).
ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനോടുവിലാലാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. ജില്ല പോലീസ് സൂപ്രണ്ട് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എന്നിവരുടെ നിർദേശാനുസരണം എരുമേലി സി.ഐ യുടെ നേതൃത്വത്തിൽ മഫ്ടിയിലടക്കം രാത്രികാലങ്ങളിലും മറ്റും നടത്തിയ ശക്തമായ അന്വേഷണമാണ് മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞതെന്നും എരുമേലി എസ് ഐ ശാന്തി കെ ബാബു പറഞ്ഞു. ഇവരെ ജെ. ജെ കോടതിയിൽ ഹാജരാക്കും.

