കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യചെയ്‌തു. പാറോലിക്കൽ സ്വദേശി ഷൈനി, മക്കളായ ഇവാന, അലീന എന്നിവരാണ് മരിച്ചത്. ട്രെയിനിന് മുന്നിലേക്ക് മൂന്നു പേർ ചാടിയെന്ന് ലോക്കോപൈലറ്റ്.

ട്രെയിൻ വരുമ്പോൾ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കിൽ ഇരിക്കുകയായിരുന്നു. പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിൻ ഹോൺ മുഴക്കിയെങ്കിലും ഇവർ മാറിയില്ലെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *