പാലക്കാട്: അട്ടപ്പാടി മധുകേസിൽ വിധി പ്രഖ്യാപിച്ച്കോടതി. കേരളം കാത്തിരുന്ന ശിക്ഷാവിധി കോടതി നാളെ പ്രസ്താവിക്കും.
ഒന്നാം പ്രതി ഹുസൈന്, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്, അഞ്ചാം പ്രതി രാധാകൃഷ്മന്,ആറാം പ്രതി അബുബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 2പ്രതികളെ വെറുതെ വിട്ടു

മണ്ണാർക്കാട് പട്ടികജാതിവർഗ പ്രത്യേക കോടതിയുടേതാണ് വിധി. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. കേസിൽ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. കേസിന്റെ അന്തിമവാദം മാർച്ച് 10 നു പൂർത്തിയായിരുന്നു. 2018 ഫെബ്രുവരി 22 നായിരുന്നു കേരള മനസാക്ഷിയെ നടുക്കിയ കൊലപാതകം.
നീതി തേടിയുള്ള മധുവിന്റെ കുടുംബത്തിന്റെ അലച്ചിലും കാത്തിരിപ്പിനുമൊടുവിൽ അഞ്ചുവർഷത്തിനുശേഷമാണ് കോടതിയുടെ വിധി വരുന്നത്.

