പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണം. അധ്യാപകന്‍ വിദ്യാര്‍ഥികളെ ഡേറ്റിങിനായി വിളിക്കാറുണ്ടെന്നും അമ്മമാരോടും ചാറ്റിങ് നടത്താറുണ്ടെന്നും മരണപ്പെട്ട വിദ്യാര്‍ഥിനി ഗായത്രിയുടെ അമ്മ രാജി പറഞ്ഞു. വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലമാണെന്നും അമ്മ പരാതിപ്പെട്ടു.
പല പിള്ളരെയും ഡേറ്റിങിന് റൂമിലേക്ക് വിളിക്കുക. ഹോട്ടലില്‍ മുറിയെടുത്ത് ഡേറ്റിങിന് വിളിക്കുന്നുണ്ട്. മകളോടും ഇത്തരത്തില്‍ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും നല്ല രീതിയിലാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും മകള്‍ മറുപടി നല്‍കിയെന്നും അമ്മ പറഞ്ഞു.

