വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മലയാള സിനിമയിൽ പുതുമകളുടെ കയ്യൊപ്പുകൾ തീർത്ത നിരവധി അതുല്യ കലാകാരന്മാർ ഉണ്ട് നമുക്ക്. വെള്ളിത്തിരയുടെ ഓർമതാളുകളിൽ അവയെല്ലാം ചരിത്രങ്ങളായി നിലനിക്കുകയും ചെയ്യുന്നുണ്ട്. ഈ അടുത്ത കാലങ്ങളിൽ നവാഗത സംവിധായകരുടെ സൃഷ്ടികൾ മലയാളക്കര ചേർത്ത് പിടിച്ചതും നമ്മൾ കണ്ടതാണ്. കനകം വിളയുന്ന കാഞ്ഞിരപ്പള്ളി പണ്ടേ മലയാള സിനിമക്ക് ഒരു വസന്തം തന്നെയായിരുന്നു. അതിൽ ഒരു പൊൻതൂവൽകൂടി ചാർത്താൻ കാലം കാത്തു നിൽകുന്നു എന്ന് പറയാം. നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾക്ക് ശേഷം നൈസാം സലാമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രോഹിത് റെജി, അമീർ സുഹൈൽ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്ന “എൽക്ലാസിക്കോ ” എന്ന മലയാള സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

മലയാള സിനിമയിൽ അരങ്ങു വാഴുന്ന ഷെയിൻ നിഗം, ചെമ്പൻ വിനോദ്, അനുപമ പരമേശ്വരൻ തുടങ്ങിയ പ്രമുഖ താരനിരകളാണ് ചിത്രത്തിലുള്ളത്. കഥയിലും, ചിത്രീകരണരീതിയിലും മലയാള സിനിമക്ക് പുതിയൊരു അനുഭവം ആകുമെന്നാണ് വെള്ളിത്തിരയിലെ പ്രമുഖരുടെ വിലയിരുത്തലുകൾ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സിനിമാ ലോകത്ത് വൻ ചർച്ചാ വിഷയമാണ്. പ്രമുഖ സംവിധായകരും താരങ്ങളും ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You missed