കോഴിക്കോട് : നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരനെ തള്ളി ഡോ. അനുപ് കുമാർ എഎസ്. നിപ ബാധിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവരാണെന്ന് ഡോ. അനൂപ് കുമാർ ഫെയ്സ്ബുക്ക് വീഡിയോയിൽ പറഞ്ഞു.

https://www.facebook.com/share/v/1HYrSn7GYi/

https://www.facebook.com/share/v/1HYrSn7GYi/

2023 മുതൽ 2025 വരെയുള്ള സമയത്ത് 13 പേർക്കാണ് നിപ ബാധിച്ചത്. ഇതിൽ ആറു പേർ മരിക്കുകയും ഏഴു പേർ രോഗത്തിൽ നിന്ന് കരകയറുകയും ചെയ്തു. എന്നാൽ മരിച്ച ആറ് പേരിൽ ഒരാൾ പോലും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ല. ഡോക്ടർ അനൂപ് കുമാർ വ്യക്തമാക്കി.

2018 നും 2019 നും ശേഷം കേരളത്തിൽ നിപ വന്നപ്പോൾ റെംഡെസിവിർ മരുന്നാണ് ഉപയോ​ഗിച്ചിട്ടുള്ളത്. ഇതിനൊപ്പം മോണോടോണൽ ആന്റിബോഡിയും ചികിത്സയ്ക്ക് ഉപയോ​ഗിച്ചിട്ടുണ്ട്. ഇതെത്രത്തോളം ഫലപ്രദമാണെന്നതിന് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ല. എബോളയ്ക്ക് ഉപയോ​ഗിച്ചതുപോലെ ഇതിലും ഫലപ്രദമാണെന്ന വിശ്വാസത്തിലാണ് മരുന്ന് ഉപയോ​ഗിച്ചിട്ടുള്ളത്. ഡോ. അനൂപ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *