കാഞ്ഞിരപ്പള്ളി : നാലാമത്വാക്കോ(വേൾഡ്അസോസിയേഷൻ ഓഫ്കിക്ക് ബോക്സിങ് ഓർഗനൈസേഷൻ) ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽകിക്ക് ബോക്സിങ് ടൂർണമെന്റിൽ മിന്നും വിജയവുമായി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. 44കിലോ ജൂനിയർ കാറ്റഗറി ഫുൾ കൊണ്ടാക്ട് വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി സ്വന്തം രാജ്യത്തിനും കേരളത്തിനും കാഞ്ഞിരപ്പളളിക്കുംആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂളിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ മിടുക്കി.
കാഞ്ഞിരപ്പള്ളി കല്ലുങ്കൽവീട്ടിൽ നിയാസ് -നാസിയ ദമ്പതികളുടെ മകളും..ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂൾ 9-ക്ലാസ് വിദ്യാർത്ഥിയുമാണ് നിദ ഫാത്തിമ.വിവേക് എ എസ് രാഹുൽ ആർ, റെയിസ് എം സജി, ആദർശ് എസ്, സഞ്ജു എം എസ് എന്നീ പ്രമുഖ കോച്ചുകളുടെ ശിക്ഷണത്തിലാണ് നിദാ ഫാത്തിമ പരിശീലനം നേടിയത്.