തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശുർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം കൊല്ലം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും വ്യാപകമഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

10 ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

അതേസമയം മഴ ശക്തി പ്രാപിച്ചതോടെ എൻ ഡി ആർ എഫ് സംഘം തിരുവല്ലയിൽ എത്തി. പത്തനംതിട്ട ജില്ലയിലെ പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് 27 അംഗ സംഘം എത്തിയിരിക്കുന്നത്.

എറണാകുളം മരോട്ടിച്ചുവടിൽ കനത്ത മഴയെത്തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഏറെ നേരം വെളളം കയറി. പ്രദേശത്തെ താഴ്ന്ന മേഖലകളിലാണ് വെളളക്കെട്ട് ഉണ്ടായത്. രാവിലെ പത്തുമണിക്ക് ശേഷം മഴ മാറിനിന്നതോടെ വെളളക്കെട്ട് കുറഞ്ഞു. കഴിഞ്ഞ വർഷം കനത്ത വെളളക്കെട്ടുണ്ടായ എം ജി റോഡിലടക്കം ഇത്തവണ മഴയിൽ ഇതുവരെ വെളളക്കെട്ടില്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *