തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
കോൺഗ്രസ് അറിയാതെയാണ് സ്വകാര്യ ബില്ലെന്ന് നേതാക്കൾ നിലപാടെടുത്തു. സിപിഐഎം, ബിജെപി നേതാക്കളും മന്ത്രിമാരും ഹൈബിക്കെതിരെ രംഗത്ത് എത്തി.

അതിനിടെ കേരള പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സംസാര വിഷയം. റോഡ് സുരക്ഷ ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തല’സ്ഥാനം’ മാറാതിരിക്കാൻ ഹെൽമെറ്റ് തലയിൽ തന്നെ വേക്കണം എന്ന പോസ്റ്ററാണ് പോലീസ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചത്.