തിരുവനന്തപുരം: വർക്കലയിൽ മകളുടെ വിവാഹദിനത്തിൽ അച്ഛനെ വെട്ടിക്കൊന്നു. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (63 ) കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ വെച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്.

രാജുവിന്റെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവും സുഹൃത്തുക്കളും ചേർന്നാണ് കൊലനടത്തിയത്. പുലർച്ചെ പന്ത്രണ്ടരയോടെ കല്ലമ്പലത്താണ് സംഭവം.

വിവാഹത്തലേന്ന് ഇവിടേക്കെത്തിയ അയൽവാസിയായ ജിഷ്ണുവും സഹോദരൻ ജിജിനും രണ്ടു സുഹൃത്തുക്കളും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടയുകയും വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വിവാഹത്തിനൊരുങ്ങിയത്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും വര്‍ക്കല പോലീസ് അറിയിച്ചു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed