ആറ്റിങ്ങൽ: നിയന്ത്രണം വിട്ട ആംബുലൻസ് തലകീഴായി മറിഞ്ഞ് അപകടം. ആറ്റിങ്ങൽ ടിവി ജംഗ്ഷനിൽ ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.

ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയുമായി മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

അപകടത്തിൽ കിളിമാനൂർ സ്വദേശിയായ ആംബുലൻസ് ഡ്രൈവർ കിരണിന് (24) പരിക്കേറ്റു. വെഞ്ഞാറമൂട് സ്വദേശിയായ ജലീൽ എന്ന ആളിന്റെ ഉടമസ്ഥയിൽ ഉള്ളതാണ് ആംബുലൻസ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed