പ്രമുഖ ചലച്ചിത്ര, സീരിയല്‍ നടന്‍ ടി എസ് രാജു അന്തരിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് നടനും നിർമാതാവുമായ ദിനേശ് പണിക്കർ.

ഓൺലൈൻ ചാനലുകളിലും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്. എന്നാൽ താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു പറഞ്ഞതായി ദിനേശ് പണിക്കർ അറിയിച്ചു.

വ്യാജ പ്രചരണത്തിലുള്ള ബുദ്ധിമുട്ട് അറിയിച്ച അദ്ദേഹം പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണെന്നും അറിയിച്ചു.

വില്ലൻ വേഷങ്ങളിലൂടെ സിനിമയിലും സീരിയലിലും നിറയുന്ന നടനാണ് ടി.എസ്. രാജു. ജോക്കറിലെ സർക്കസ് കമ്പനി നടത്തിപ്പുകാരന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed