മലപ്പുറം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീ​ഗ് നേതാവ് കെ എം ഷാജി. സാദിഖലി തങ്ങളുടെ മെക്കിട്ടു കയറാൻ വന്നാൽ നോക്കി നിൽക്കില്ലെന്നാണ് ഷാജിയുടെ പ്രതികരണം.

തങ്ങൾക്ക് പാണക്കാട് കുടുംബം ആണെന്ന പരിമിതിയുണ്ടെന്നും ആ പരിമിതിയെ ദുർബലതയായി കണ്ട് മെക്കിട്ട് കേറാൻ വന്നാൽ ട്രൗസർ ഊരുമെന്നും ലീ​ഗ് നേതാവ് പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയായി മാറിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് രൂക്ഷ വിമർശനം.

‘ചൊറി വന്നവരൊക്കെ മാന്താൻ വേണ്ടി പാണക്കാട്ടേക്ക് വരുന്ന പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ ഇരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ട. സമയം വരുമ്പോൾ കാണാം’, കെ എം ഷാജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed