അട്ടപ്പാടി: അട്ടപ്പാടിയിൽ കോളേജ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം. അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്.

ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ഭൂതിവഴിയിൽ ആയിരുന്നു അപകടം. ഏരിയസ് കോളേജിന്റെ ബസ് കെഎസ്ആർടിസിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസ്സുകൾക്കും കേടുപാടുകൾ സംഭവിച്ചു.

ഇരു ബസുകളും അമിതവേഗത്തിൽ അല്ലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *