തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് അദ്ദേഹം വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ദ ഹിന്ദുവിൽ വന്ന വിവാദ അഭിമുഖത്തിൽ പി.ആർ. ഏജൻസിയുടെ ഇടപെടൽ സംബന്ധിച്ചും പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയും.
ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് മാറ്റിയേതീരൂവെന്ന ആവശ്യം സിപിഐ ആവർത്തിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനെതിരായ നടപടി സംബന്ധിച്ചും മുഖ്യമന്ത്രി വിശദീകരിക്കും. രാവിലെ മന്ത്രിസഭാ യോഗം ചേർന്ന ശേഷമായിരിക്കും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക.
ദ ഹിന്ദുവിൽ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലുണ്ടായിരുന്ന മലപ്പുറം സംബന്ധിച്ച പരാമർശമാണ് വിവാദമായിരുന്നത്. പി.വി. അൻവർ ഉയർത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാൻ പി.ആർ. ഏജൻസിയെ ഉപയോഗിച്ച് നടത്തിയ മാധ്യമ ഇടപെടലാണ് മുഖ്യമന്ത്രിയെ തിരിഞ്ഞുകുത്തിയത്. അൻവറിന് വിശദമായി മറുപടി നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
There is no ads to display, Please add some