പത്തനംതിട്ട: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് 17കാരിയെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിച്ച കേസിൽ പെൺകുട്ടിയുടെ മുൻ സുഹൃത്ത് അടക്കം രണ്ടുപേർ അറസ്റ്റിൽ.

തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ തട്ട ചന്ദ്രവേലിപ്പടിയിൽ ആയിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ പെൺകുട്ടിയുടെ സുഹൃത്തായ അയ്യപ്പൻ ഇയാളുടെ കൂട്ടുകാരൻ റിജോമോൻ എന്നിവർ ചേർന്നാണ് കുട്ടിയെ മർദ്ദിച്ചത്.

എഫ്ഐആറിൽ പറയുന്നത് അനുസരിച്ച്, വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടിയെ ഇരുചക്ര വാഹനത്തിൽ എത്തിയ ഇവർ തടഞ്ഞു നടത്തിയശേഷം അസഭ്യം പറയുകയായിരുന്നു. ഒപ്പം പെൺകുട്ടിയുടെ ഇടത് കവിളിൽ അടിക്കുകയും ചെയ്തു. അടികൊണ്ട് നിലത്ത് വീണ കുട്ടിയുടെ കഴുത്തിലും നെഞ്ചിലും ചവിട്ടുകയും തുടർന്ന് കുട്ടിയുടെ നെറ്റിയിൽ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലും. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed