കോട്ടയം: പി.ഡി.പി നേതാവായിരുന്ന പൂന്തുറ സിറാജ് വിടവാങ്ങിയ മൂന്ന് ആണ്ട് തികയുന്ന സെപ്റ്റംബർ 16-ന് പി.ഡി.പി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്വതത്തിൽ ഈരാറ്റുപേട്ടയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

അബ്ദുൽ നാസർ മഅദനിയുടെ ജയിൽവാസ കാലഘട്ടത്തിൽ സിറാജ് നടത്തിയ രാഷ്ട്രീയവും – നിയപരവുമായ പോരട്ടങ്ങളാണ് ഇന്നും സ്മരിക്കപ്പെടുന്നതെന്ന് പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം.എസ് നൗഷാദ് അഭിപ്രായപ്പെട്ടു.
അനുസമരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു.

പാർട്ടി നേതാക്കളായ പി.കെ അൻസിം,
ഒ.എ സക്കരിയ, സക്കീർ കളത്തിൽ,
അൻസർ ഷാ കുമ്മനം,
നൗഫൽ കീഴേടം,
മുജീബ് മഠത്തിപ്പറമ്പിൽ, കാസിം കുട്ടി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *