കോട്ടയം: തലപ്പലം അമ്പാറയിൽ യുവതിയെ യുവാവ് തലക്കടിച്ചു കൊലപ്പെടുത്തി. ഭാർഗവി (48) ആണ് മരിച്ചത്. സംഭവത്തിൽ ഭാർഗവിയുടെ ഒപ്പം താമസിച്ചുവന്നിരുന്ന ബിജുമോനെ പോലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രിയിൽ ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് പാര ഉപയോഗിച്ച് മധ്യവയസ്കയെ അടിക്കുകയായിരുന്നു. ഇതേ തുടർന്നാണ് യുവതി മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

കൃത്യം നടത്തിയ ശേഷം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തി പ്രതിയായ യുവാവ് കീഴടങ്ങുകയായിരുന്നു. പ്രതി തന്നെയാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. നിയമപരമായി വിവാഹിതരല്ലെന്നാണ് സൂചന.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *