സ്വതന്ത്ര ഇന്ത്യയുടെ 78–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ കാഞ്ഞിരപ്പള്ളി നൈ നാർ പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ വെച്ച് സ്വാതന്ത്യദിനആഘോഷം നടത്തപ്പെട്ടു. 2024 ആഗസ്റ്റ് 15 ന് രാവിലെ 8 മണിക്ക് മഹല്ല് പ്രസിഡൻ്റ് ഹാജി പി എം അബ്ദുൽ സലാം പതാക ഉയർത്തി.
സ്വാതന്ത്ര ദിന സന്ദേശം കൈമാറി. മഹല്ല് സെക്രട്ടറി പി പി അൻസാരി വവേർ യോഗത്തിൽ സ്വാഗതം ആശംസിച്ചു . മഹല്ല് ഇമാം എ പി ശിഫാർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ട്രഷറർ ടി എം ഷിബിലി കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് സെക്രട്ടറി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
യോഗത്തിൽ സമദ് മൗലവി, അൽത്താഫ് മൗലവി പരിപാലന സമിതി അംഗങ്ങളായ കേ. എച് റിയാസ്, പി എച്ച് ഷാജഹാൻ, പി ഇ അബ്ദുൽസലാം, ഹസൻ ഹുസൈൻ കെ, ജുനൈദ് ടി പി, കെൻസ്സ് മുഹമ്മദ് റാഫി, ടീ. എച്. ഷിബിലി, ഫിറോസ് ആർ എസ്, സി എസ് ഇല്യാസ്, ടിഹാന ബഷീർ, കെ എസ് മുഹമ്മദ് റഫീഖ് എന്നിവരും പങ്കെടുത്തു. തുടർന്ന് മധുര വിതരണം നടന്ന യോഗത്തിൽ നൂറോളം പേർ പങ്കെടുത്തു. ദേശീയഗാനതോടെ യോഗം പിരിഞ്ഞു.

