കാഞ്ഞിരപ്പള്ളി: നിത്യോപക സാധനങ്ങൾ സപ്ലെ കൊയിൽ സബ്സീഡി നിരക്കിൽ വിതരണം ചെയ്യാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സപ്ലെകോയുടെ മുമ്പിൽ ‘സപ്ലെ ഇല്ല കോ’ എന്ന ബോർർഡ് കൊട്ടിത്തുക്കി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

വിലക്കയറ്റം അതിരൂക്ഷമായിട്ടും സാധാരണക്കാരനെ പിഴിഞ്ഞെടുത്തു കൊണ്ടിരിക്കുന്ന ഇടതു പക്ഷ സർക്കാർ തികഞ്ഞ ഭരണപരാജയമാണ്.

പൊതുവിപണിയിൽ മുൻപെങ്ങും ഇല്ലത്ത വിധം നിത്യോപക സാധനങ്ങളുടെ വില ക്രമാധിതമായി വർദ്ധിച്ചിട്ടും സപ്ലെകൊയെ നോക്കുകുത്തിയാക്കിയ സർക്കാർ നടപടിയിൽ പ്രതിഷധിച്ചാണ് പാർട്ടി പ്രതിഷേധ സമരത്തിന് തയ്യാറായത്.

എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് അലി അക്ബർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. നേതൃത്വങ്ങളായ സിയാജ് വട്ടകപ്പാറ, നിജാസ് കെ.കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *