കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് മുൻപിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതിക്ക് പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പ് സ്വദേശിനിയായ യുവതിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്കൂട്ടറിന് മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തിരിച്ചുവീണ യുവതിയുടെ ഹെൽമെറ്റിന് മുകളിലൂടെ ബസ് കയറിയിറങ്ങി. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

അതേസമയം യുവതിയുടെ കയ്യിലൂടെയാണ് ബസ് കയറി ഇറങ്ങിയതെന്നും തലയ്ക്ക് പരിക്കേറ്റിട്ടില്ല എന്നും ദൃക്സാക്ഷികൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed