കോട്ടയം: നാല് ദിവസം മുൻപ് മീനടത്ത് നിന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി. നാട്ടുകാരും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ട ടീം എമർജൻസിയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കരോട്ട് മുണ്ടിയാക്കൽ എബ്രഹാം വർഗീസ് ലീലാമ്മ ദമ്പതികളുടെ മകൻ അനീഷിൻ്റെ ( 40) മൃതദേഹമാണ് കണ്ടെത്തിയത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DbGeMIk2LdW7JTFXbUTXiG
മീനടത്തു നിന്നും പാമ്പാടിയ്ക്കു കിടക്കുന്ന തോട്ടിലാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് അനീഷിനെ കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ അനീഷ് വീട്ടിൽ നിന്നും പുറത്തേ്ക്ക് പോകുകയായിരുന്നു. തുടർന്ന് വീട്ടിൽ തിരികെ എത്താതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഇതിനിടെ പ്രദേശത്തെ തോടിനു സമീപത്ത് അനീഷിന്റെ ചെരുപ്പ് കണ്ടതോടെയാണ് തോട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.
There is no ads to display, Please add some