കോഴിക്കോട്: കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സോഷ്യൽ മീഡിയയിൽ വലിയ സജീവമാണ്. പൊതുജനങ്ങൾക്ക് അറിവ് പകരുന്നതും മാർഗ നിർദ്ദേശം നൽകുന്നതുമായ ക്രീയാത്മകമായ ഇടപെടലുകളിലൂടെ കെ എസ് ആർ ടി സി ഫേസ്ബുക്ക് പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ഒരു കമന്‍റിന് മറുപടി നൽകികൊണ്ടും കെ എസ് ആർ ടി സി ഫേസ്ബുക്ക് പേജ് ശ്രദ്ധയാകർശിക്കുകയാണ്. കാറിന്‍റെ മിററിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചിട്ട് നിർത്താതെ പോയതിനെക്കുറിച്ചാണ് കമന്‍റ് വന്നത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DbGeMIk2LdW7JTFXbUTXiG
റോഡ് ആകുമ്പോൾ അപകടം ഒക്കെ ഉണ്ടാകും സ്വാഭാവികമാണെന്നും ഇടിച്ചു തെറിപ്പിച്ചിട്ട് നിർത്താതെ പോകുന്നത് ചെറ്റത്തരമാണെന്നുമാണ് ഫാസിൽ ടി കെ കമന്‍റ് ചെയ്തത്. പിന്നാലെ കെ എസ് ആർ ടി സിയുടെ മറുപടി എത്തി. ‘അതെ … അത് ചെറ്റത്തരം തന്നെയാണ്’ – എന്നായിരുന്നു കെ എസ് ആർ ടി സിയുടെ മറുപടി.
