കൊച്ചി: എറണാകുളം പുത്തൻവേലിക്കര ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.കൊടകര സ്വദേശി ജ്വാല ലക്ഷ്മി (13), ഇളന്തിക്കര സ്വദേശി മേഘ (27) എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നുപേർ രക്ഷപ്പെട്ടു.അയൽവാസികളായ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൂന്നു പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്.
