പത്തനംതിട്ട: മല്ലപ്പള്ളിയിൽ കുറിപ്പെഴുതിവെച്ച് 14 കാരൻ വീടുവിട്ടിറങ്ങി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് ഇന്നലെ മുതൽ കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്നും അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നുമെഴുതിയ കുറിപ്പ് കണ്ടെത്തി.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GewjAzEb2ZJHdzAvguD2En

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷൻ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തായതോടെയാണ് തിരച്ചിൽ നടത്തിയത്. തുടർന്നാണ് സിനിമയിൽ അഭിനയിക്കാൻ പോകുകയാണെന്നും തിരക്കഥ എഴുതാൻ താൽപര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *