പത്തനംതിട്ട: നിരണത്ത് താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് താറാവുകൾ കൂട്ടത്തോടെ ചത്തത്. കഴിഞ്ഞ ഏഴിനാണു സംഭവം.
വെള്ളിയാഴ്ചയാണ് ഇവയുടെ സാംപിൾ പരിശോധനയ്ക്കായി അയച്ചത്. ഇന്നു രാവിലെയാണ് റിപ്പോർട്ട് ലഭിക്കുകയുമായിരുന്നു. ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് ജില്ലാ കലക്ടറാണ്. നാളെ കലക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് തുടർനടപടി സ്വീകരിക്കും.
