പത്തനംതിട്ട: പത്തനംതിട്ട കുമ്പഴ വെട്ടൂരിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു. ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം മുങ്ങിയെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെട്ടൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. ഫുട്ബോള്‍ കളി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. ഒരാള്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെടുകയും രണ്ടാമത്തെ കുട്ടി രക്ഷിക്കാന്‍ ശ്രമിച്ചതോടെയുമാണ് ദാരുണമായ അപകടമുണ്ടായത്.
