കൊല്ലം: കൊല്ലം ചിതറയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സൽ (18), സുബിൻ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് അഫ്സൽ മരിച്ചിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്ത് സുബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
