കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ മികച്ച തഹസിൽദാർ ആയി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി തഹസിൽദാർ ബെന്നി മാത്യുവിനും ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ സുബൈർ വി.എമ്മിനും നാടിന്റെ ആദരവ് നൽകി.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ തങ്കപ്പന്റെ അധ്യക്ഷതയിൽ വിഴിക്കിത്തോട് വായനശാലയിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി സ്വാഗതം ആശംസിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/HujtxVqFYetAOXp3psmFr3

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോസമ്മ പുളിക്കൽ, മഞ്ജു മാത്യു, കെ.കെ പരമേശ്വരൻ, റിജോ വാളന്തറ, തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ അഗസ്തി കൃതജ്ഞത അറിയിച്ചു. വിവിധ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *