ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് പിടിയില്‍. രാംകുമാര്‍, വിഗ്നേഷ്, ജയ്സണ്‍ എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് പിടികൂടിയത്. കേസില്‍ മറ്റൊരു പ്രതിയായ തമിഴ്നാട് സ്വദേശിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
നാല് വ്യത്യസ്തമായ കേസുകളിലാണ് ശാന്തമ്പാറ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. നാലു കേസുകളിലും ഒരു പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
ഒന്നര വര്‍ഷത്തിലധികമായി പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു. സ്കൂളില്‍ നല്കിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
There is no ads to display, Please add some