കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ യു.പി സ്കൂളിൽ MENMA(മേന്മ) 2024ന്റെ ഭാഗമായി ഗണിതോത്സവം സംഘടിപ്പിച്ചു. സ്കൂൾ കുട്ടികളുടെ ഗണിത അസംബ്ലിയും ഗണിതകലാമേളയും പരുപാടിയിൽ അരങ്ങേറി.

സ്കൂൾ പി.ടി.എ പ്രസിഡന്റ് നാദിർഷ കോനാട്ടുപറമ്പിൽ അധ്യക്ഷത വഹിച്ച പരുപാടി കാഞ്ഞിരപ്പള്ളി ബി.ആർ.സി ഓഫിസർ അജാസ് വാരിക്കാടൻ ഉദ്ഘാടനം ചെയ്തു.

എസ്.ആർ.ജി കൺവീനർ കാർത്തിക സ്വാഗതവും അധ്യാപകനായ നാസർ മുണ്ടക്കയം ആമുഖ പ്രഭാഷണവും നടത്തി. ചടങ്ങിൽ അദ്ധ്യാപകരായ ശ്രീമതി അമ്പിളി, ആഷിലിൻ ഷാജി, എന്നിവർ ആശംസകൾ അർപ്പിക്കുകയും ഷാഡിയ നന്ദി അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *