കൊച്ചി: മുൻ എക്സൈസ് മന്ത്രി കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. 2007 ജൂലായ് മുതൽ 2016 മെയ് വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
നിലവിൽ എം.എൽ.എയായ കെ. ബാബുവിനെതിരെ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദനക്കേസ് എടുത്തിരുന്നു. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ. ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയും കെ. ബാബുവിനെതിരെ നടപടികൾ ആരംഭിച്ചത്. നേരത്തെ കേസിൽ ഇ.ഡി. കെ. ബാബുവിനെ ചോദ്യംചെയ്തിരുന്നു.
There is no ads to display, Please add some