പാലാ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ ബഷീർ (68) മകൻ സുഹാസ് ബഷീർ ( 43) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ പൈകയ്ക്കു സമീപമായിരുന്നു അപകടം. ഏറ്റുമാനൂരിൽ പോയി വരികയായിരുന്നു ബൈക്ക് യാത്രക്കാർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ശബരിമല ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പൊൻകുന്നം ഭാഗത്തുനിന്ന് വരികയായിരുന്ന ആംബുലൻസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം.
