തിരുവനന്തപുരം: വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ അയൽവാസികളാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മകനൊപ്പമായിരുന്നു താമസം.

പുതുവത്സരാഘോഷമായതിനാൽ കഴിഞ്ഞ ദിവസം വീട്ടുകാർ പുറത്ത് പോയ സമയത്താണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയായിരുന്നു. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്തു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed