ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന് കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷ്ണജിത്ത് അമ്മയോടൊപ്പമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ ദേഹം മുഴുവൻ ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. അമ്മയുടെ സുഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകുമാർ ആണ് കുട്ടിയെ മർദിച്ചത്. അമ്മയും കുട്ടിയെ മർദിച്ചിട്ടുണ്ടെന്നും അവർക്കെതിരെയും കേസെടുക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
