കോട്ടയം : കോട്ടയത്ത് വയോധികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മ (68) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികളാണ് വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടത് . തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. മണർകാട് പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഭർത്താവ് തങ്കപ്പൻ മരിച്ചതിനെ തുടർന്ന് തങ്കമ്മ തനിച്ചാണ് വീട്ടിൽ താമസം. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

You missed