ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഷെഹീദ് കെ.എസ്.ഷാൻ അനുസ്മരണവും, ഉപതിരെഞ്ഞെടുപ്പിൽ വിജയിച്ച കുറ്റിമരം ഡിവിഷൻ കൗൺസിലർ അബ്ദുലത്തിഫിന് സ്വീകരണവും ഇന്ന് വൈകിട്ട് ആറ് മണിക്ക് പുത്തൻപള്ളി കൺവെൻഷൻ സെൻ്ററിൽ വച്ച് നടക്കും.

എസ്.ഡി.പി.ഐ.ദേശീയ ജനറൽ സെക്രട്ടറി പി.അബ്ദുൽ മജീദ് ഫൈസി ഉത്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.എച്ച്.ഹസീബ് അദ്ധ്യക്ഷത വഹിക്കും. സുബൈർ വെള്ളാപ്പള്ളിൽ, സഫീർ കുരുവനാൽ, വി.എസ്. ഹിലാൽ, അയ്യൂബ് ഖാൻ കാസീം, കെ.യു.സുൽത്താൻ, ടി.എ.ഹലീൽ, എന്നിവർ സംസാരിക്കും.


