മുണ്ടക്കയം: മുണ്ടക്കയം പുലികുന്നിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കർണ്ണാടകയിൽ നിന്നുമുള്ള അയ്യപ്പ ഭക്തരുടെ കാർ പുലികുന്ന് ജംക്‌ഷന് സമീപം വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയെന്നാണു സംശയം. ഇടിയുടെ ആഘാതത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *