തിരുവനന്തപുരം: കല്ലറ നീറുമൺകടവിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. പമ്മത്തിൽ കീഴ് ആയിരവില്ലി ക്ഷേത്രത്തിന് സമീപം രഞ്ജന്റെ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാടു വൃത്തിയാക്കുന്നതിനിടയിലാണ് തലയോട്ടിയും അസ്ഥിയും കണ്ടെടുത്തത്. സമീപത്ത് നിന്ന് തുണിയും വാച്ചും കണ്ടെത്തി. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉദ്ദേശം ആറ് മാസത്തോളം പഴക്കമുള്ള മൃതദേഹത്തിൻ്റെ അസ്ഥികൂടമാണെന്നാണ് നിഗമനം. അസ്ഥികൾക്ക് സമീപം നീലയിൽ പച്ചകലർന്ന നിറത്തിൽ വരകളുള്ള ലുങ്കിയും കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിൽ മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
