മലപ്പുറം: മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് തീപിടിത്തമുണ്ടായത്. ഇരുനില കെട്ടിടത്തില്‍ മുഴുവനായും തീപടര്‍ന്നുപിടിച്ചു. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടമാണ് കത്തിനശിച്ചത്. തീപടരുമ്പോൾ കെട്ടിടത്തിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നതിനാൽ അപകടത്തിൽ ആളപായമില്ല.

തിരൂരിൽ നിന്നും താനൂരിൽ നിന്നും 5 ഫയർ യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed