തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആതിരയെ ഏപ്രിൽ 29 മുതൽ കാണാതായിരുന്നു. കാലടി പൊലീസിന്റെ അന്വേഷണത്തിനിടെയാണ് അഖിൽ കുറ്റസമ്മതം നടത്തിയത്. ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയത്.

ആതിരയെ ഒഴിവാക്കാനായിരുന്നു കൊലപാതകം. പ്രതി കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചിരുന്നു. തുടർന്ന് ആതിരയെ കൊലപ്പെടുത്തുകയായിരുന്നു അഖിൽ.

By Fazil

Leave a Reply

Your email address will not be published. Required fields are marked *