കൊല്‍ക്കത്ത: ഇതിലും വലിയ പിറന്നാളാഘോഷം സ്വപ്നങ്ങളിൽ മാത്രം..! തന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏകദിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പടുകൂറ്റന്‍ റെക്കോഡിനൊപ്പമെത്തി സൂപ്പര്‍ താരം വിരാട് കോലി.

തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിൽത്തന്നെയാണ് 49-ാം ഏകദിന സെഞ്ചുറി നേടിയത് എന്ന പ്രത്യേകതയുമുണ്ട് ഈ ഇന്നിങ്സിന്. 119 പന്തുകൾ നേരിട്ട താരം 10 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.

ഈ ലോകകപ്പിലെ കോലിയുടെ രണ്ടാം സെഞ്ചുറിയാണിത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 85 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പിയായ കോലി ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 97 പന്തിൽ പുറത്താവാതെ 103 റൺസെടുത്തിരുന്നു. ആറ് അർധസെഞ്ചുറിയും താരം നേടി.

അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ 79-ാം സെഞ്ചുറി കൂടിയാണിത്. ടെസ്റ്റിൽ 29 സെഞ്ചുറിയും ട്വന്റി 20യിൽ ഒരു ശതകവുമാണ് കോലിയ്ക്കുള്ളത്. 100 സെഞ്ചുറികളുള്ള സച്ചിൻ മാത്രമാണ് കോലിയ്ക്ക് മുന്നിലുള്ളത്. സച്ചിന് ടെസ്റ്റിൽ 51 സെഞ്ചുറികളുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed