പാലക്കാട്: വിജയ് ചിത്രം ലിയോയുടെ വിജയാഘോഷത്തിനായി കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ മറ്റു പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെയാണ് ലിയോ പ്രൊമോഷന്റെ ഭാഗമായി ലോകേഷ് കനകരാജ് കേരളത്തില്‍ എത്തിയത്. പാലക്കാട് അരോമ തിയറ്ററിൽ എത്തിയ കനകരാജിനെ കാണാൻ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു.

‘നിങ്ങളുടെ സ്നേഹത്തിന് നന്ദി കേരളം, നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ ഒരു ചെറിയ പരിക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താൻ കഴിഞ്ഞില്ല. കേരളത്തിൽ നിങ്ങളെ എല്ലാവരെയും കാണാൻ ഞാൻ തീർച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക ലോകേഷ് കനകരാജ് എക്സിൽ കുറിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *