കണ്ണൂർ: കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളക്കിടെ മേയർ അഡ്വ. ടി.ഒ. മോഹനന് മർദനം. വേദിയിൽ കയറി നൃത്തം ചെയ്തിരുന്നയാളെ മാറ്റാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.

സ്റ്റേജിൽ കയറി നൃത്തം ചെയത് ഗാനമേള അലങ്കോലപ്പെടുത്തുന്ന രീതിയിൽ രണ്ട് വട്ടം യുവാവ് പെരുമാറി. തുടർന്ന് മേയർ ഇടപെട്ടപ്പോൾ യുവാവ് അദ്ദേഹത്തെ പിടിച്ചുതള്ളുകയായിരുന്നു. തുടർന്ന് പൊലീസ് അക്രമിയെ പിടിച്ചുകൊണ്ടുപോയെങ്കിലും പെട്ടെന്ന് വിട്ടയച്ചു.
ഇതോടെ ഇയാൾ വീണ്ടും പരിപാടിയുടെ സ്ഥലത്തെത്തി, വേദിയിൽ കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസിനെതിരെ മേയർ രംഗത്ത് വന്നു. പരിപാടി കഴിയുന്നത് വരെയെങ്കിലും യുവാവിനെ പിടിച്ചുവെക്കണമായിരുന്നുവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ആക്രമണത്തില്‍ രാഷ്ട്രീയമില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.