തിരുവനന്തപുരം: തലേശരി ഗവ. കോളജിന്റെ പേര് കോടിയേരി സ്മാരക കോളജ് എന്നാക്കി. കോളജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന്‍ എടുത്ത മുന്‍കൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പെരുമാറ്റം.

കോളജിന് കോടിയേരിയുടെ പേരിടാന്‍ തലശ്ശേരി എംഎല്‍എ കൂടിയായ നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *