തിരുവനന്തപുരം: നേമത്ത് പെൺകുട്ടിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമം. നേമം കാരയ്ക്കാമണ്ഡപം സ്വദേശിനി രമ്യ രാജീവിനെയാണ് വള്ളക്കടവ് സ്വദേശി ദീപക് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ അക്രമിയായ ദീപക്കും കഴുത്തുമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം. രമ്യയും ദീപക്കും നാലുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രമ്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കികൊണ്ടുപോകാനാണ് ദീപക് രാവിലെ കാരക്കാമണ്ഡപത്തെ വീട്ടിലെത്തിയത്.

എന്നാൽ കൂടെ ഇറങ്ങിപ്പോകാൻ രമ്യ തയാറായില്ല.തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും വീട്ടിലെ കത്തിയെടുത്ത് ദീപക് രമ്യയെ കുത്തുകയായിരുന്നു. ബംഗളൂരുവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ രമ്യ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ്. നേമത്ത് വാടകക്ക് താമസിച്ച് വരികയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed