വളാഞ്ചേരി (മലപ്പുറം): വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി പ്രകാശിന് (41) പരുക്കേറ്റു. ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം. മഹാരാഷ്ട്രയിൽനിന്ന് തൃശൂർ ഭാഗത്തേക്കു സവാള കയറ്റിപ്പോകുന്ന ലോറിയാണ് വളവിൽ താഴേക്കു മറിഞ്ഞത്. പൊലീസിന്റെയും തിരൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും കഠിന പരിശ്രമത്തിനൊടുവിലാണ് ലോറിയിൽനിന്ന് ഡ്രൈവറെ പുറത്തെടുക്കനായത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *