തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്‌സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡയത്തിലാണ് മത്സരം.

ഇന്ത്യയുടെ ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയിൽ സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടുമായാണ് തീരുമാനിച്ചിരുന്നത്. മഴ വില്ലനായതോടെ ഒരു പന്തുപോലുമെറിയാതെ മത്സരം ഉപേക്ഷിച്ചു. മഴ ചതിച്ചില്ലെങ്കിൽ ഇന്ന് മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

അതേസമയം വിരാട് കോഹ്ലി പരിശീലന മത്സരത്തിന് ഇറങ്ങാന്‍ സാധ്യതയില്ല. തിങ്കളാഴ്ച വൈകിട്ട് വരെ കോഹ്ലി ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ഇന്നലെ തുമ്പ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജ്‌ ഗ്രൗണ്ടിൽ ടീം ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മുതൽ അഞ്ച് മണി വരെയായിരുന്നു പരിശീലനം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed