കൊച്ചി: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായി സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പ് പ്രകാശനം ചെയ്തു. മലയാളം വാരിക പത്രാധിപര്‍ സജി ജെയിംസ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ കേരള പി വിഷ്ണു കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ( ഐടി) കല്‍പന ജെ, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റെസിഡന്റ് എഡിറ്റര്‍ കിരണ്‍ പ്രകാശ്, ഡെപ്യൂട്ടി റെസിഡന്റ് എഡിറ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

കെ.സച്ചിദാനന്ദന്‍, ഗ്രേസി തുടങ്ങിയ മുതിര്‍ന്ന എഴുത്തുകാരില്‍ ആരംഭിച്ച് പുതിയ തലമുറയിലെ എഴുത്തുകാര്‍ വരെ അണിനിരക്കുന്ന കഥാവിരുന്ന്. കെ.ജി ശങ്കരപ്പിള്ളയും കല്‍പ്പറ്റനാരായണനും തുടങ്ങി മുതിര്‍ന്ന കവികളില്‍ ആരംഭിച്ച് കാന്വസ് കവികള്‍ വരെ അണിനിരക്കുന്ന കവിതകളുടെ വിരുന്ന്.

മുഖ്യമന്ത്രി വി.ഡി സതീശനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.എം മണിയും മനസ് തുറക്കുന്ന അഭിമുഖങ്ങള്‍ മലയാളത്തിന്‍ നിന്ന് തെന്നിന്ത്യന്‍ സിനിമയിലെത്തി സ്വന്തമായൊരിടം കണ്ടെത്തിയ നയന്‍താര എന്ന നടിയെ വിശകലനം ചെയ്യന്ന ലേഖനം. ഒപ്പം നിറം മാറുന്ന മലയാള സിനിമയെപ്പറ്റി സമഗ്രമായ വിശദീകരണം. ഹിമാലയന്‍ യാത്രാവിവരണം തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണപ്പതിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *