കഞ്ചാവ് കൈവശം വെച്ച കേസിൽ സിനിമാതാരവും മോഡലുമായ കോട്ടയം പൊൻകുന്നം സ്വദേശിനി അമൃത വിനോദ് അടക്കം 4 യുവതി യുവാക്കൾ എക്സൈസിന്റെ പിടിയിൽ. പൊൻകുന്നം കോയിപ്പള്ളിയിൽ സ്വദേശിനി അമൃത വിനോദ്, ചാമംപതാൽ സ്വദേശി ഹെയിൻസ് റെജി, വാഴൂർ സ്വദേശിനി മീനാക്ഷി മനോജ്, ആനിക്കാട് സ്വദേശി നോയൽ മാത്യു മനോജ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ ഐസക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് ഈ പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കിയിരുന്നു. രാത്രി പത്തരയോടെ വഴിയരികിൽ വാഹനം നിർത്തിയിട്ട് ഈ സംഘം പരസ്പരം തർക്കിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് പട്രോളിങ് നടത്തിയ എക്സൈസ് സംഘം കാണുകയും പരിശോധന നടത്തുകയും ആയിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രാം കഞ്ചാവ് ഇവരിൽനിന്ന് എക്സൈസ് സംഘം കണ്ടെടുത്തു. തങ്ങൾ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും ചെന്നൈയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ പ്രതികളെ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *